ഹൈഡ്രോ വണ്ണിന്റെ പ്ലാന്‍ഡ് പവര്‍ ഔട്ടേജ്:  ഡര്‍ഹാമില്‍ ശനിയാഴ്ച രാത്രി ജനങ്ങള്‍ക്ക് വൈദ്യുതി തടസ്സം നേരിടും  

By: 600002 On: Apr 29, 2023, 10:12 AM

 

ഈ വാരാന്ത്യത്തില്‍ ഹൈഡ്രോ വണ്‍ ആസൂത്രിത വൈദ്യുത തടസ്സം സൃഷ്ടിക്കുന്നതിന് ഡര്‍ഹാമിലെ 17,000ത്തോളം ജനങ്ങളെ ബാധിക്കും. ഒരു രാത്രി മുഴുവന്‍ വൈദ്യുതി മുടങ്ങുമെന്ന് ഹൈഡ്രോ വണ്‍ സൂചിപ്പിക്കുന്നു. ഒന്റാരിയോ പവര്‍ ജനറേഷന്റെ(ഒപിജി) ഡാര്‍ലിംക്ടണ്‍ ന്യൂക്ലിയര്‍ സ്റ്റേഷനിലേക്ക് ബദല്‍ ബാക്കപ്പ് പവര്‍ സപ്ലൈ അനുവദിക്കുന്നതിനും കാലാവധി കഴിഞ്ഞ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനും വില്‍സണ്‍ ട്രാന്‍സ്മിഷന്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുമെന്ന് ഹൈഡ്രോ വണ്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജീവനക്കാരുടെ സുരക്ഷയ്ക്കായി വൈദ്യുതി മുടക്കം അത്യാവശ്യമാണെന്ന് ഹൈഡ്രോ വണ്‍ വക്താവ് പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണി മുതല്‍ ഞായറാഴ്ച രാവിലെ 7 മണി വരെയാണ് വൈദ്യുതി മുടങ്ങുക. ഡര്‍ഹാം ഏരിയയിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഹൈഡ്രോ വണ്‍ അധികൃതര്‍ അറിയിച്ചു.