ചാള്‍സ് രാജാവ് കാനഡ ആര്‍സിഎംപി കമ്മീഷണര്‍-ഇന്‍-ചീഫായി സ്ഥാനമേറ്റു 

By: 600002 On: Apr 29, 2023, 9:49 AM

 

ഇംഗ്ലണ്ടിലെ വിന്‍ഡ്‌സര്‍ കാസിലില്‍ നടന്ന ചടങ്ങില്‍ ചാള്‍സ് രാജാവ് ആര്‍സിഎംപിയുടെ കമ്മീഷണര്‍-ഇന്‍-ചീഫ് ആയി സ്ഥാനമേറ്റു. വെള്ളിയാഴ്ചയാണ് ചാള്‍സ് രാജാവ് ഔദ്യോഗികമായി സ്ഥാനമേറ്റത്. ചടങ്ങില്‍ ഇടക്കാല ആര്‍സിഎംപി കമ്മീഷണര്‍ മൈക്ക് ദുഹേം, യുകെയിലെ കാനഡ ഹൈക്കമ്മീഷണര്‍ റാല്‍ഫ് ഗൂഡേല്‍ എന്നിവര്‍ പങ്കെടുത്തു. 2012 ല്‍ കാനഡ സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയെ മാറ്റി ചാള്‍സ് രാജാവിനെ ഓണററി കമ്മീഷണറായി നിയമിച്ചിരുന്നു. അക്കാലത്ത് ആര്‍സിഎംപി കമ്മീഷണര്‍-ഇന്‍-ചീഫിന്റെ സ്ഥാനം ഏറ്റെടുക്കുന്ന ആദ്യത്തെ വ്യക്തിയായി. പിന്നീട് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് ചാള്‍സ് രാജാവ് ഔദ്യോഗിക സ്ഥാനമേല്‍ക്കുന്നത്. 

ഒരു ഓണററി കമ്മീഷണര്‍ എന്ന നിലയില്‍, ഓപ്പറേഷനുകള്‍ ഒഴികെ, മിക്ക വിഷയങ്ങളിലും കമാന്‍ഡിംഗ് ഏഫീസറുടെ ഉപദേശകനായി ചാള്‍സ് സേവനമനുഷ്ഠിച്ചു. ആര്‍സിഎംപിയുമായി ബന്ധപ്പെട്ട പ്രധാന അപ്‌ഡേറ്റുകളും അദ്ദേഹം ശ്രദ്ധിച്ചു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ചാള്‍സിന് ആര്‍സിഎംപി ഓഫീസറുടെ പ്രത്യേക സ്മരണിക വാള്‍ സമ്മാനിച്ചു. കഴിഞ്ഞ മാസം ഞഇങജ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയ നോബിള്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ കുതിരയെ അദ്ദേഹത്തിന് ഔദ്യോഗികമായി സമ്മാനിച്ചു.