പുതിയ ടെസ്ല കാർ സ്വന്തമാക്കി ഇലക്ട്രിക് ലോകത്തേയ്ക്ക് ചുവടുവച്ച് റിച്മോണ്ട് പോലീസ്

By: 600110 On: Apr 28, 2023, 8:31 PM

 

 

പുതിയ ടെസ്ല കാർ സ്വന്തമാക്കി ഇലക്ട്രിക് ലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ് റിച്മോണ്ട് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്. ട്വിറ്ററിലൂടെയാണ് അവർ ഇക്കാര്യം ഏവരേയും അറിയിച്ചത്. പല വിധത്തിലാണ് ആളുകൾ ഇതിനോട് പ്രതികരിച്ചത്. ചിലർ ഇതിന്റെ നികുതിയെ കുറിച്ചാണ് സംശയം പ്രകടിപ്പിച്ചത്. മറ്റുചിലർ ചോദിച്ചത് റിച്മോണ്ട് RCMP തങ്ങളുടെ മുഴുവൻ വാഹനങ്ങളും ടെസ്ല ഇലക്ട്രിക് ആക്കുമോ എന്നാണ്.

RCMP ലോഗോയും, ലൈറ്റുകളും, സൈറനും മറ്റുമായി പുതിയ വാഹനം സജ്ജമായിക്കഴിഞ്ഞു. വാൻകൂവർ ഐലന്റിലെ വെസ്റ്റ്ഷോർ RCMP യും ഒരു ടെസ്ല മോഡൽ Y സ്വന്തമാക്കിയിട്ടുണ്ട്. ഇപ്രകാരം കാർബൺ പുറംതള്ളുന്നതും ഇന്ധനചിലവുകളും കുറക്കാനാവും എന്നതാണ് RCMP യുടെ ഉദ്ദേശ്യം. കാനഡയിലെ തണുത്ത കാലാവസ്ഥയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ അനുയോജ്യമല്ലെങ്കിലും ഈ ചുവടുമാറ്റം പുതുമയെ സ്വീകരിക്കാനുള്ള RCMP യുടെ സന്നദ്ധതയാണ് വെളിവാക്കുന്നത് എന്ന് RCMP അധികാരികൾ പറഞ്ഞു.