ഡോക്ടർ എൻ ഗോപാലകൃഷ്ണന് നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിച്ച്‌ മന്ത്ര

By: 600002 On: Apr 28, 2023, 4:17 PM

ഡോക്ടർ എൻ ഗോപാലകൃഷ്ണന് തൃപ്പൂണിത്തുറയിലുള്ള വസതിയിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു മന്ത്ര ട്രസ്റ്റീ വൈസ് ചെയർ മധു പിള്ള. ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്നു ഉച്ച തിരിഞ്ഞു സ്വവസതിയിൽ നടന്നു. അമേരിക്കൻ മണ്ണിൽ  ഹൈന്ദവ സംഘടനാ പ്രവർത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാനും ഭാരതീയ പൈതൃകത്തിന്റെ നേരറിവുകൾ മലയാളീ ഹൈന്ദവ സമൂഹത്തിനു നൽകാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ആ കർമ്മ യോഗിയുടെ ഓർമകൾക്ക് മുന്നിൽ ,അമേരിക്കയിലെ മലയാളീ ഹൈന്ദവ സമൂഹത്തിന്റെ  ആദരാഞ്ജലികൾ  മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് അർപ്പിക്കുന്നതായി പ്രസിഡന്റ്‌ ഹരി ശിവരാമൻ അനു ശോചന സന്ദേശത്തിൽ അറിയിച്ചു.