ഈ വര്‍ഷം വീടിന്റെ ശരാശരി വില കോവിഡിന് മുമ്പുള്ള നിലയിലേക്ക് മാറില്ല: റിപ്പോര്‍ട്ട് 

By: 600002 On: Apr 28, 2023, 12:45 PM

 

ഈ വര്‍ഷം വീടിന്റെ ശരാശരി വില കോവിഡ് പാന്‍ഡെമികിന് മുമ്പുള്ള നിലയിലേക്ക് മാറില്ലെന്ന് കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട്. വീടുകളുടെ വിലയിലും വില്‍പ്പനയിലും വര്‍ഷം തോറും ഇടിവ് രേഖപ്പെടുത്തുമെന്നും വര്‍ഷാവസനത്തോടെ രാജ്യത്തെ ശരാശരി വാര്‍ഷിക വില 2022 വര്‍ഷമുണ്ടായിരുന്ന നിരക്കിന് താഴെയായിരിക്കുമെന്നും സിഎംഎച്ച്‌സി പ്രവചിക്കുന്നു. എന്നിരുന്നാലും ഇടിവ് ഭവന വിപണിയെ ബാധിക്കില്ല, കാരണം 2020നും 2022 നും ഇടയില്‍ അനുഭവപ്പെട്ടതിനേക്കാള്‍ ഈ വര്‍ഷം ഭവന നിര്‍മാണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് സിഎംഎച്ച്‌സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഡിമാന്‍ഡ് വാടക വിതരണത്തെ മറികടക്കുന്നതിനാല്‍ റെന്റല്‍ അഫോര്‍ഡബിളിറ്റി കുറയുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.