എന്താണ് ഫ്‌ളാഗ്‌പോളിംഗ്? 

By: 600002 On: Apr 28, 2023, 11:39 AM

 

കാനഡ ഇമിഗ്രേഷന്‍, റെഫ്യുജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ ബാക്ക്‌ലോഗ് കാരണം ഫ്‌ളാഗ്‌പോളിംഗ് ചെയ്യുന്നുവെന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയവര്‍ പറയാറുണ്ട്.  ഫ്‌ളാഗ്‌പോളിംഗ് എന്നാല്‍ താല്‍ക്കാലിക പദവിയുള്ള വിദേശ പൗരന്മാര്‍ കാനഡ വിട്ട് അതേദിവസത്തെ ഇമിഗ്രേഷന്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ഉടന്‍ തന്നെ പ്രവേശിപ്പിക്കുക എന്നതാണ്. ഇത് പൂര്‍ണമായും നിയമപരമവും അഭിഭാഷകര്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും പരിചിതമായ സമ്പ്രദായവുമാണ്. 

പ്രവേശിക്കപ്പെടുന്ന ഏത് സ്ഥലത്തും ഫ്‌ളാഗ്‌പോളിംഗ് ചെയ്യാവുന്നതാണ്. എന്നാല്‍ സാധരണയായി ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗുകളില്‍, പ്രത്യേകിച്ച് ഒന്റാരിയോയിലെ നയാഗ്ര മേഖലയില്‍ ഇത് ചെയ്യാറുണ്ട്. 

ഫ്‌ളാഗ്‌പോളിംഗ് വര്‍ഷങ്ങളായി തുടരുന്ന സിസ്റ്റമാണ്. ഐആര്‍സിസിയുടെ ബാക്ക്‌ലോഗ് നിലനില്‍ക്കുന്നതിനാല്‍ ഇത് കൂടുതല്‍ സാധാരണമാണ്. ഫ്‌ളാഗ്‌പോളിംഗിനുള്ള ഒരു അപേക്ഷ പ്രോസസ് ചെയ്യുന്നതിന് നാല് മുതല്‍ ഏഴ് മാസം വരെ കാലതാമസമെടുത്തേക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

ഈ വര്‍ഷം ഏപ്രില്‍ 11 വരെ, സ്ഥിര താമസക്കാര്‍, സ്റ്റഡി പെര്‍മിറ്റ്, വര്‍ക്ക് പെര്‍മിറ്റ്, പെര്‍മിറ്റ് എക്സ്റ്റന്‍ഷന്‍സ് എന്നിവയ്ക്കായി 1,150,197 അപേക്ഷകള്‍ പ്രോസസിംഗ് ക്യൂവില്‍ ഉണ്ടായിരുന്നുവെന്ന് ഐആര്‍സിസി ഡാറ്റ സൂചിപ്പിക്കുന്നു.