ഗ്യാപ് ഇന്‍ക് രണ്ടാം ഘട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു; 1,800 പേര്‍ക്ക് ജോലി നഷ്ടപ്പെടും 

By: 600002 On: Apr 28, 2023, 10:00 AM

 

യുഎസ് സ്‌പെഷ്യാലിറ്റി റീട്ടെയ്‌ലറായ ഗ്യാപ് ഇന്‍കോര്‍പ്പറേഷന്‍ രണ്ടാം ഘട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. രണ്ടാം ഘട്ടത്തില്‍ 1,800 പേരെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചു. 

സെപ്തംബറില്‍ വില്‍പ്പന കുറഞ്ഞതോടെ വിവിധ വകുപ്പുകളിലായി 500 ഓളം കോര്‍പ്പറേറ്റ് തൊഴിലാളികളെയാണ് ആദ്യ ഘട്ടത്തില്‍ കമ്പനി പിരിച്ചുവിട്ടത്. ജനുവരി 28 വരെ, റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, വസ്ത്ര ശൃംഖലയില്‍ ഏകദേശം 95,000 ജീവനക്കാരുണ്ടായിരുന്നു. 

ചെലവ് നിയന്ത്രിക്കുന്നതിനുള്ള വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ കഴിഞ്ഞ മാസങ്ങളില്‍ യുഎസില്‍ നടക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക്, ആല്‍ഫബെറ്റ ഇന്‍ക് എന്നീ ടെക് ഭീമന്മാര്‍ മുതല്‍ ക്ലോറോക്‌സ് കോ പോലുള്ള റീട്ടെയ്ല്‍ കമ്പനികള്‍ വരെ കൂട്ട പിരിച്ചുവിടല്‍ നടത്തിയിട്ടുണ്ട്.