കാനഡയിലെ വാടക നിരക്കില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നു: സിഎച്ച്എംസി റിപ്പോര്‍ട്ട് 

By: 600002 On: Apr 28, 2023, 8:21 AM

 


കാനഡയില്‍ നിലവില്‍ വാടക വീടുകളുടെ എണ്ണം കുറവാണെന്നും രാജ്യത്തെ ഇമിഗ്രേഷന്‍ കൂടുതല്‍ ശക്തമാകുന്നതോടെ ഈ യൂണിറ്റുകള്‍ക്കായുള്ള മത്സരം കൂടുതല്‍ കടുക്കുമെന്നും ഇത് വാടക വര്‍ധനവിന് കാരണമാകുമെന്നും കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്റെ പുതിയ ഹൗസിംഗ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്. ടൊറന്റോ, വാന്‍കുവര്‍, മോണ്‍ട്രിയല്‍ തുടങ്ങിയ പ്രധാന വിപണികളില്‍ വാടക നിരക്ക് ഉയരുന്നതോടെ രാജ്യത്തെ വാടക വിപണിയില്‍ സാഹചര്യങ്ങള്‍ മാറുമെന്നും സിഎംഎച്ച്‌സി റിപ്പോര്‍ട്ടില്‍ പറയുന്നു. 

Rentals.ca യില്‍ നിന്നുള്ള ഡാറ്റ പ്രകാരം കാനഡയിലെ ശരാശരി വീട്ടുവാടക മാര്‍ച്ച് മാസത്തില്‍ 2,000 ഡോളറിന് മുറളിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 10.8 ശതമാനം വര്‍ധന. ടൊറന്റോയില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക പ്രതിവര്‍ഷം 22.2 ശതമാനം ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ഒരു വര്‍ഷമായി വീടുകളുടെ വിലയിലുണ്ടായ ഇടിവ്, ഭവന വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കിയെങ്കിലും, പലിശ നിരക്ക് ഉയരുന്നത് മോര്‍ട്ട്‌ഗേജ് സുരക്ഷിതമാക്കാനും ഹോംഓണര്‍ ഷിപ്പിലേക്ക് കടക്കാനും കൂടുതല്‍ പ്രയാസകരമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.