വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കും രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഒടുവില്‍ കാനഡയില്‍ ബില്‍ സി-11 എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആക്ട് സെനറ്റ് പാസാക്കി. വ്യാഴാഴ്ച വൈകുന്നേരം ചേര്‍ന്ന സെനറ്റിലാണ് ബില്‍ സി-11 അതിന്റെ അന്തിമ നിയമനിര്‍മ്മാണ തടസ്സം നീക്കിയത്. കനേഡിയന്‍ ഹെറിറ്റേജ് മന്ത്രി പാബ്ലോ റോഡ്രിഗസിന്റെ അപ്പര്‍ ചേംബര്‍ വരുത്തിയ ഭേദഗതികളോടുള്ള ബില്‍ സെനറ്റ് അംഗങ്ങള്‍ അനുകൂലിച്ചു. ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ 52-16 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. തുടര്‍ന്ന് സെനറ്റിന്റെ തീരുമാനം ഹൗസിനെ അറിയിക്കുകയും 6.22 ന് റോയല്‍ അസെന്റ് നല്‍കുകയുമായിരുന്നു. ബില്‍ പാസ്സാകുന്നതോടെ രാജ്യത്തെ ഉപയോക്താക്കള്‍ക്ക് കനേഡിയന്‍ ഉള്ളടക്കം ലഭ്യമാക്കാത്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ പിഴ ചുമത്തും. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വ്യക്തികള്‍ക്ക് ബില്‍ ബാധകമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ഇത് ആശങ്ക ഉയര്‍ത്തുന്നതായി ബില്ലിനെ എതിര്‍ക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വ്യക്തമാക്കുന്നു.
1991 ന് ശേഷം ആദ്യമായി ബ്രോഡ്കാസ്റ്റിംഗ് നിയമം പ്രാബല്യത്തില്‍ വരുന്നതിനായി ഓണ്‍ലൈന്‍ ഉള്ളടക്കം പരിഗണിക്കുന്നതിന് ബില്‍ വഴിയൊരുക്കുന്നു. വര്‍ധിച്ചുവരുന്ന ജനകീയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും നെറ്റ്ഫ്‌ളിക്‌സ്, ക്രേവ്, സ്‌പോട്ടിഫൈ, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ്, യൂട്യൂബ് തുടങ്ങിയ സ്ട്രീമിംഗ് സേവനങ്ങളും പരമ്പരാഗത ബ്രോഡ്കാസ്റ്റുകളുമായി താരതമ്യപ്പെടുത്താവുന്ന കനേഡിയന്‍ ഉള്ളടക്ക ആവശ്യതകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണെന്ന് ഉറപ്പാക്കുക എന്നതാണ് നിയമം ലക്ഷ്യമിടുന്നത്.