നഴ്സുമാർക്ക് ശമ്പളപരിഷ്കാരവുമായി ബ്രിട്ടിഷ് കൊളംബിയ

By: 600110 On: Apr 28, 2023, 4:21 AM

 

 

പ്രവിശ്യയിലെ നഴ്സുമാർക്ക് ഔദ്യോഗികമായി ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടിഷ് കൊളംബിയ അധികാരികൾ. ഏപ്രിൽ 1, 2022 ൽ ആരംഭിച്ച് March 31, 2025 ൽ അവസാനിക്കുന്ന വിധത്തിൽ മൂന്ന് വർഷ കാലയളവിൽ 13% വേതന വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്സ്-പേഷ്യന്റ് അനുപാതം കൃത്യമായി പാലിക്കും എന്നും അധികാരികൾ ഉറപ്പ് നൽകുന്നു. ഇതുകൂടാതെ അവധിയെടുക്കാനുള്ള സൗകര്യവും, ആരോഗ്യ-സുരക്ഷ വിഷയങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളും.

നഴ്സുമാരുടെ ലഭ്യത കുറവ് പരിഹരിക്കാൻ ആരോഗ്യമന്ത്രി എഡ്രിയാൻ ഡിക്സ് $750 മില്ല്യൺ ചിലവ് വരുന്ന പദ്ധതികൾ മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി അത്യാസന്ന നിലയിലുള്ള രോഗികൾക്ക് 1:1 അനുപാതത്തിലും, മാനസികരോഗികൾക്ക് 2:1 അനുപാതത്തിലും, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് 3:1 അനുപാതത്തിലും, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവർക്ക് 4:1 അനുപാതത്തിലും നഴ്സുമാരെ ലഭ്യമാകും. ഇത്തരം നടപടികളിലൂടെ ബ്രിട്ടിഷ് കൊളംബിയ നഴ്സിംഗ് ജോലിക്ക് ഏറ്റവും അനുയോജ്യമായ ഇടമായി തീർന്നിരിക്കുകയാണ്.