ഊബറിന്റെ കണക്ക് പ്രകാരം മറവിക്കാരുടെ എണ്ണത്തിൽ ഒന്നാമതെത്തി മോൺട്രിയൽ

By: 600110 On: Apr 27, 2023, 7:27 PM

 

 

ഊബർ പുറത്തുവിട്ട വാർഷിക ലോസ്റ്റ് & ഫൗണ്ട് റിപ്പോർട്ടിൽ ഏറ്റവും അധികം മറവിക്കാർ ഉള്ള സ്ഥലമായി മോൺട്രിയൽ തിരഞ്ഞെടുക്കപ്പെട്ടു. വസ്ത്രം, ബാഗ്, ഫോൺ, പുകവലി ഉത്പന്നങ്ങൾ എന്നിവയാണ് കൂടുതൽ യാത്രക്കാരും വാഹനത്തിൽ മറന്നുവച്ച വസ്തുക്കൾ. ഹാമിൽട്ടണും വാൻകൂവറും എഡ്മന്റണുമാണ് അടുത്ത സ്ഥാനങ്ങളിൽ അമേരിക്കൻ പാട്ടുകാരൻ ടൂപാക്കിന്റെ ചിത്രം, ഒരു ഗിത്താർ, ഒരു കോഴി തുടങ്ങിയ വിചിത്ര വസ്തുക്കളും യാത്രക്കാർ മറന്നുവച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ഞായറാഴ്ച്ച 6pm ആണ് ഏറ്റവും അധികം മറവി സംഭവിക്കുന്ന സമയം.