കാനഡയിലുടനീളം ഫാമിലി ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ നാളുകളിലേത് പോലെ ഈ വര്‍ഷവും ഫാമിലി ഡോക്ടര്‍മാരുടെ കുറവ് രാജ്യത്തെ എല്ലാ പ്രവിശ്യയിലും അനുഭവപ്പെടുന്നുണ്ട്. ഈ വര്‍ഷം കാനഡയിലുടനീളം 268 റസിഡന്റ് ഫാമിലി മെഡിസിന്‍ റെസിഡന്‍സി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് കനേഡിയന്‍ റെസിഡന്റ് മാച്ചിംഗ് സര്‍വീസില്‍ നിന്നുള്ള മാര്‍ച്ചിലെ ഡാറ്റ കാണിക്കുന്നു. 23 ഒഴിവുള്ള സൈക്യാട്രി റെസിഡന്‍സിയാണ് രണ്ടാമത്.
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 4.6 മില്യണ്‍ കനേഡിയന്‍ പൗരന്മാര്‍ ഫാമിലി ഡോക്ടര്‍മാരില്ലാത്തവരാണ്. ഒന്റാരിയോയില്‍, ജനസംഖ്യയുടെ 15 ശതമാനം ഫാമിലി ഡോക്ടറില്ലാത്തവരാണെന്ന് 2022ലെ ഇന്‍സ്‌പെയര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫാമിലി ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളില്‍ ഫാമിലി മെഡിസിനിലുള്ള താല്‍പ്പര്യമവും കുറയ്ക്കുന്നതായി വിദഗ്ധര്‍ പറയുന്നു.