കുട്ടികളെ ലക്ഷ്യമിട്ടുള്ള ജങ്ക് ഫുഡ് പരസ്യങ്ങള്‍ ഉടന്‍ കാനഡയില്‍ നിയന്ത്രിക്കുമെന്ന് ഹെല്‍ത്ത് കാനഡ 

By: 600002 On: Apr 27, 2023, 10:58 AM

 

ടെലിവിഷന്‍, സോഷ്യല്‍മീഡിയ എന്നിവയിലൂടെ അനാരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്ന, പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യം വെച്ചുള്ള ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹെല്‍ത്ത് കാനഡ. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പ്രൊപ്പോസലില്‍ സോഡിയം, ഷുഗര്‍, സച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ അമിത ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിയന്ത്രിക്കുമെന്ന് പറയുന്നു. ഹെല്‍ത്ത് കാനഡയുടെ അഭിപ്രായത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് റെഗുലേഷന്‍സ് ഭേദഗതി ചെയ്യുന്നതിനുള്ള കരട് ചട്ടങ്ങള്‍ക്ക് അടിസ്ഥാനം നല്‍കും. 

13 വയസ്സിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിടുന്ന മിഠായികള്‍, ചിപ്‌സ്, ചോക്ലേറ്റുകള്‍, പോപ്പ് ഡ്രിങ്ക്‌സ് എന്നിവയുടെ ടെലിവിഷന്‍, സോഷ്യല്‍മീഡിയ പരസ്യങ്ങള്‍ വിലക്കുന്നത് നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. പബ്ലിക് കണ്‍സള്‍ട്ടേഷനായി കരട് ചട്ടങ്ങള്‍ 2024 ല്‍ പ്രസിദ്ധീകരിക്കുമെന്ന് ഹെല്‍ത്ത് കാനഡ കൂട്ടിച്ചേര്‍ത്തു.