ടൊറന്റോയില്‍ ഒരാള്‍ക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു 

By: 600002 On: Apr 27, 2023, 9:14 AM

 

ടൊറന്റോയില്‍ പ്രായമുള്ള ഒരു വ്യക്തിക്ക് അഞ്ചാം പനി(മീസില്‍സ്) സ്ഥിരീകരിച്ചതായി ടൊറന്റോ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. യാത്രയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നതായി ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കമുള്ളവരെ തിരിച്ചറിയാന്‍ ഔട്ട്‌റീച്ച് വര്‍ക്കര്‍മാര്‍ പരിശോധന നടത്തുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. 

അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവര്‍ വീട്ടില്‍ തന്നെ തുടരുകയും അവരുടെ ആരോഗ്യ പരിരക്ഷാ ദാതാവിനെ ബന്ധപ്പെടുകയും വേണമെന്ന് നിര്‍ദ്ദേശിച്ചു. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ എന്നിവര്‍ക്ക് അഞ്ചാം പനി ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവര്‍ ടൊറന്റോ പബ്ലിക് ഹെല്‍ത്തുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കടുത്ത പനി, ജലദോഷം, കണ്ണുകള്‍ ചുവക്കുക, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചുവന്ന ചുണങ്ങ് തുടങ്ങിയവയാണ് അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍. 

താഴെ പറയുന്ന സ്ഥലങ്ങളില്‍ അഞ്ചാംപനി ബാധിച്ച വ്യക്തി എത്തിയതായി ടൊറന്റോ പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 .April 14: Toronto Western Hospital, 399 Bathurst St., Emergency Department Ambulatory waiting room, between 11:15 p.m. and 3:30 a.m.
 .April 15: Toronto Western Hospital, 399 Bathurst St., Emergency Department Ambulatory Area, between 1:40 a.m. and 5:40 a.m.
 .April 18: Harbourfront Apple Tree Medical Clinic, 8 York St., Unit # 4, between 12:30 and 5 p.m.
 .April 19: Toronto General Hospital, 200 Elizabeth St., Emergency Department Rapid Assessment Centre, between 10 p.m. and 12:45 a.m.
 .April 20: Toronto General Hospital, 200 Elizabeth St.:
.Tropical Diseases/Liver/Immunodeficiency Clinic waiting room, between 11 a.m. and 2:30 p.m.
. Blood Collection/Diagnostic Test Centre and Pre-Admission Clinic waiting room, between 2:45 p.m. and 5 p.m.
 .April 21: Toronto General Hospital, 200 Elizabeth St.:
 .Tropical Diseases Liver/Immunodeficiency Clinic waiting room, between 9:50 a.m. and 11:50 a.m.
 .Blood Collection/Diagnostic Test Centre and Pre-Admission Clinic waiting room, between 11:35 a.m. and 2:15 p.m.