ആല്‍ബെര്‍ട്ടയില്‍ പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് വര്‍ധന മരവിപ്പിക്കുമെന്ന വാഗ്ദാനവുമായി യുസിപിയും എന്‍ഡിപിയും 

By: 600002 On: Apr 27, 2023, 8:23 AM

 

ആല്‍ബെര്‍ട്ടയിലെ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും പ്രവിശ്യയിലെ പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനവുമായി രംഗത്ത്. യുസിപി നേതാവ് ഡാനിയേല്‍ സ്മിത്ത് ബിസിനസ് ടാക്‌സ് മരവിപ്പിക്കുമെന്ന് അറിയിച്ചു. ഭാവിയില്‍ എന്തെങ്കിലും വര്‍ധനവ് ഉണ്ടായാല്‍ റഫറണ്ടത്തിന് വിധേയമാക്കുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച കാല്‍ഗറിയില്‍ 'നോ ടാക്‌സ് ഹൈക്ക് ഗ്യാരണ്ടി' എന്ന് പേരിട്ടിരിക്കുന്ന പത്രികയില്‍ സ്മിത്ത് ഒപ്പുവെച്ചു. 

കൂടാതെ, ഒരു യുസിപി സര്‍ക്കാര്‍ ഭാവിയില്‍ കോര്‍പ്പറേറ്റ് അല്ലെങ്കില്‍ പേഴ്‌സണല്‍ ടാക്‌സുകളില്‍ എന്തെങ്കിലും വര്‍ധനവ് വരുത്തുന്നതിന് പ്രവിശ്യാവ്യാപകമായ വോട്ടെടുപ്പിന് വിധേയമാക്കുമെന്നും വ്യക്തമാക്കി. അധികാരത്തിലേറുന്ന ഗവണ്‍മെന്റിന് സെയില്‍സ് ടാക്‌സും പേഴ്‌സണല്‍, കോര്‍പ്പറേറ്റ് ടാക്‌സുകളും വര്‍ധിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ അത് ജനങ്ങളുടെ വോട്ടിന് വിധേയമാക്കണം. തീരുമാനത്തെ അവര്‍ അംഗീകരിക്കുന്നുണ്ടോയെന്ന് ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതാണെന്നും സ്മിത്ത് വ്യക്തമാക്കി.