ആത്മീയ നവചൈതന്യം പകർന്ന് പ്രഥമ ഡിട്രോയിറ്റ് മലങ്കര ഓർത്തഡോക്സ് കൺവെൻഷൻ സമാപിച്ചു

By: 600084 On: Apr 26, 2023, 5:22 PM

പി പി ചെറിയാൻ, ഡാളസ്.

ഡിട്രോയിറ്റ് (മിഷിഗൻ) : ഡിട്രോയിറ്റിലെ സെന്റ് ഗ്രിഗോറിയോസ്, സെന്റ് തോമസ്, സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദ്യ ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷനു ദൈവകൃപയാൽ അനുഗ്രഹമായി.

മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ തോമസ് മാർ ഇവാനിയോസ് മെട്രോപൊളിറ്റൻ തിരിതെളിച്ച് കൺവെൻഷനു ഉദ്ഘാടന കർമ്മം നിർവഹിച്ചു. 2023 ഏപ്രിൽ മാസം 21, 22 തീയതികളിൽ സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിൽ നടന്ന ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷൻ, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് എന്നിവ പ്രാതിനിധ്യം കൊണ്ടും സംഘടന മികവുകൊണ്ടും സവിശേഷ ശ്രദ്ധയാകർഷിച്ചു.

ഗലാത്യർ 5 13 സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ എന്ന പ്രധാന ചിന്ത വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷകളും വിവിധ ക്ലാസ്സുകളും വർക്ക് ഷോപ്പുകളും ഗാനശുശ്രൂഷയും നടത്തപ്പെട്ടു.

ഫാ: ഫിലിപ്പ് ജേക്കബ്, ഫാ :പിസി ജോർജ്, ഫാ ജെറി ജോൺ, ഫാ:ഇമ്മാനുവേൽ പുന്നൂസ്, ഡീക്കൻ ജോൺ ശങ്കരത്തിൽ, റിയ തോമസ് ജോജി അലക്സ്, അജയ് അലക്സ് എന്നിവർ നേതൃത്വം നൽകി.

ഏപ്രിൽ 23 നു സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിലെ ഇരുപത്തിയാറാമതു ഇടവക ദിനത്തിലും ഭദ്രാസനാധിപൻ ഡോ തോമസ് മാർ ഇവാനിയോസ് മെട്രോപൊളിറ്റൻ പ്രധാന കാർമികത്വം വഹിച്ചു. ഇദംപ്രഥമമായി നടത്തപ്പെട്ടത് ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷൻ മേഖലയിലെ ഓർത്തഡോക്സ് ദേവാലയങ്ങൾക്ക് ആത്മീയമായി പുത്തൻ ഉണർവ് നൽകിയെന്നു ഫാ ജോർജ് ചാക്കോ പറഞ്ഞു