എഡ്മണ്ടൻ മുസ്ലിം മലയാളി കൂട്ടായ്മ MMCE ചെറിയപെരുന്നാൾ ആഘോഷിച്ചു

By: 600007 On: Apr 26, 2023, 1:05 PM

ശവ്വാലിലെ പൊന്നമ്പിളി വാനിൽ തെളിഞ്ഞപ്പോൾ - തക്ബീറിന്റെ മന്ത്രധ്വനികളുമായി കാനഡ യിലെ എഡ്മണ്ടൻ മുസ്ലിം മലയാളി കൂട്ടായ്മ MMCE ഗ്ലേൻവുഡ് ഹാളിൽ ഒത്തുകൂടി. 30 നാളത്തെ വ്രതാനുഷ്ടാനത്തിന്റെ ചൈതന്യത്തോടെ എഡ്മണ്ടിലെ പ്രശാന്ത സുന്ദരമായ ഗ്ലേൻവുഡ്ഹാളിൽ ഈദിനെ വരവേൽക്കാൻ വേണ്ടി കുട്ടികളടക്കം 60 പേർ പങ്കെടുത്തു. കളിചിരി തമാശകളും , പിഞ്ചോമനകളുടെ കുസൃതികളും ആ അനുഗൃഹീത ദിനം ആസ്വാദനമാക്കി.

ഏപ്രിൽ 22 ശനിയാഴ്ച്ച ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ ഉൽസവ ദിനമായിരുന്ന ആ ദിനം മുഹ്സിന്റെ ഖിറാഅത്തോടെ ആരംഭിച്ച പാരിപാടിയിൽ. എം.എം.സി.ഇ. പ്രസിഡണ്ട് രയരോത്ത് ഷമീം സ്വാഗതമരുളി. സയ്യിദ് പരിപ്പിൽ,ഡാലിഷൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി പരിപാടിയിലെ ശബ്ദ സംവിധാനം ഉമർ അബൂബക്കർ നിയന്ത്രിച്ചു. ഈദ് എന്നവിഷയത്തിൽ കുട്ടികൾ നടത്തിയ പ്രസംഗം പ്രശംസനിയമാണ്. കൂടാതെ റംസാനിൽ 30 ദിവസവും നോമ്പെടുത്ത മക്കളെ അനുമോദിക്കുകയും,വിശുദ്ധ റംദാനിൽ രണ്ട് ഖത്തം പൂർത്തിയാക്കിയ മുഹ്സിൻ മോൻ(13) മററുള്ള മക്കൾക്ക് ഒരു പ്രചോദനവും മാതൃകയും ആണ് എന്ന് അറിയിക്കുകയും ചെയ്തു. മുപ്പത് നോമ്പ് പൂർത്തിയാക്കിയ ഷെഹം (10) ഉമർ അൻസാരി(8) എന്നിവർക്ക് പ്രത്യേക അനുമോദനമർപ്പിക്കുകയും പെരുന്നാൾ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുടാതെ ഈദ് ആഘോഷങ്ങളുടെ മാറ്റു കൂട്ടാൻ വേണ്ടപലതരം ഗൈമുകളും നടത്തി അത് കുട്ടികളുടെയും മുതിർന്നവരുടേയും മനസ്സിൽ ഒരുപോലെ ആനന്ദം പകർന്നു.

അങ്ങനെ കളിയും ചിരിയും പാട്ടുമൊക്കെയായി ഈദ് ആഘോഷ ദിനം എല്ലാവരും ആസ്വദിച്ചു. ഇനിയും ഇത്തരം പരിപാടികൾ കൊണ്ടാടുവാ നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ (ആമീൻ) എന്ന് സംഘാടകരായ എം.എം.സി.ഇ അറിയിച്ചു. ഇവൻറ്കോർഡിനേററർ അൻസാരി മുഹമ്മദ് സമാപന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപെടുത്തി.