44 ആമത് കനേഡിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ സി-11 എന്നറിയപ്പെടുന്ന നിര്‍ദ്ദിഷ്ട ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആക്ട് സെനറ്റില്‍ പാസാക്കുന്നതിനരികെയെത്തി. ചൊവ്വാഴ്ച സെനറ്റ് ചേംബറില്‍ വിവാദമായ ബില്ലില്‍ പ്രമേയം അവതരിപ്പിച്ചു. നിയമനിര്‍മാണം വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച സിറ്റിംഗിന്റെ അവസാനത്തില്‍, സെനറ്റിലെ ഗവണ്‍മെന്റിന്റെ പ്രതിനിധി മാര്‍ക്ക് ഗോള്‍ഡ്, ആറ് മണിക്കൂറിന് ശേഷം ചര്‍ച്ച അവസാനിപ്പിക്കുന്നതിനുള്ള ഒരു പ്രമേത്തിന് ചൊവ്വാഴ്ച അവതരിപ്പിക്കാനുള്ള നോട്ടീസ് നല്‍കി. ബില്ലിന്മേലുള്ള ചര്‍ച്ച അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച് അംഗീകൃത പാര്‍ട്ടികളുടെ പ്രതിനിധികളുമായി ഒരു കരാറിലെത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഗോള്‍ഡ് പറഞ്ഞു.
2021 ജൂണ്‍ 22-ന് ഹൗസ് ഓഫ് കോമണ്‍സില്‍ പാസാക്കിയ ബില്‍ ഫെഡറല്‍ തിരഞ്ഞെടുപ്പിനായി പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് മുമ്പ് സെനറ്റ് പാസാക്കുന്നതില്‍ പരാജയപ്പെട്ടു. 2022 ഫെബ്രുവരിയിലെ 44-ാമത് കനേഡിയന്‍ പാര്‍ലമെന്റിന്റെ ആദ്യ സെഷനില്‍ , 2022 ജൂണ്‍ 21-ന് ഹൗസ് ഓഫ് കോമണ്‍സില്‍ പാസാക്കി, 2023 ഫെബ്രുവരി 2-ന് സെനറ്റില്‍ പാസാക്കി. സെനറ്റിലെ ബില്ലിന്റെ വാചകത്തില്‍ വരുത്തിയ ഭേദഗതികള്‍ ഹൗസ് ഓഫ് കോമണ്‍സിന്റെ പരിഗണനയിലാണ്.
ഇന്റര്‍നെറ്റ് വീഡിയോയുടെയും ഡിജിറ്റല്‍ മീഡിയയുടെയും വര്‍ധിച്ച പ്രാമുഖ്യം കണക്കിലെടുത്ത്, കനേഡിയന്‍ ജനതയുടെ 'ആവശ്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും' മുന്‍ഗണന നല്‍കുന്നതിനും, ബ്രോഡ്കാസ്റ്റ് പ്രോഗ്രാമിംഗില്‍ വൈവിധ്യമാര്‍ന്നവ ഉള്‍പ്പെടുത്തുന്നതിനും പങ്കാളിത്തം നല്‍കുന്നതിനുമാണ് ബില്‍ ബ്രോഡ്കാസ്റ്റിംഗ് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്.