ബീച്ചുകളില്‍ മദ്യം ഉപയോഗിക്കാനുള്ള ആല്‍ക്കഹോള്‍ ഇന്‍ പാര്‍ക്ക്‌സ് പ്രോഗ്രാമിന് വാന്‍കുവര്‍ പാര്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. ചില പ്രാദേശിക ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് മദ്യം ഉപയോഗിക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ പ്രാരംഭ ഘട്ടമെന്ന നിലയില്‍ ചില ബീച്ചുകളില്‍ പ്രോഗ്രാം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജെറിക്കോ ബീച്ച്, സ്പാനിഷ് ബാങ്ക്‌സ്, കിറ്റ്‌സിലാനോ ബീച്ച്, ലോകര്‍നോ ബീച്ച്, സ്റ്റാന്‍ലി പാര്‍ക്കിലെ സെക്കന്‍ഡ് ബീച്ച്, ജോണ്‍ ഹെന്‍ട്രി/ ട്രൗട്ട് ലേക്ക് ബീച്ച്, ന്യൂ ബ്രൈറ്റണ്‍ ബീച്ച് എന്നീ ബീച്ചുകളിലാണ് മദ്യം കൊണ്ടുവരാനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ മാത്രമേ ബീച്ചുകളില്‍ മദ്യം അനുവദിക്കുകയുള്ളൂ.
മുന്‍പ് രണ്ട് വര്‍ഷങ്ങളില്‍ ഉപയോഗിച്ച പൈലറ്റിംഗ് അപ്രോച്ചിന് അനുസൃതമായി, ബീച്ച് പൈലറ്റ് താല്‍ക്കാലികമായിരിക്കും. പൊതുജനങ്ങളുടെ പ്രതികരണവും ഡാറ്റ ശേഖരിക്കലും ഓണ്‍-സൈറ്റ് മോണിറ്ററിംഗ് കംപോണന്റ്‌സും പദ്ധതിയിലുണ്ടാകുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രാരംഭ ഘട്ടത്തില്‍, പദ്ധതിയെക്കുറിച്ച് വിലയിരുത്താന്‍ ജീവനക്കാര്‍ പൊതുജനങ്ങളില്‍ നിന്നും പ്രതികരണങ്ങളും അഭിപ്രായങ്ങളും ശേഖരിക്കും. തുടര്‍ന്ന് പദ്ധതി വിപുലീകരിക്കാനാണ് വാന്‍കുവര്‍ പാര്‍ക്ക് ബോര്‍ഡിന്റെ തീരുമാനം.