യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് ഭേദഗതികളുമായി ഗതാഗത മന്ത്രാലയം

By: 600110 On: Apr 25, 2023, 6:58 PM

 

 

യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെ വ്യോമഗതാഗത മേഖലയിൽ സമഗ്രമായ നിയമഭേദഗതി കൊണ്ടുവരാൻ ഒരുങ്ങിയിരിക്കുകയാണ് രാജ്യത്തെ ഗതാഗത മന്ത്രി ഒമർ അൽഖബ്ര. ഇത് നടപ്പിലാക്കുന്നതിലൂടെ യാത്രയിൽ കാലതാമസം നേരിടുന്നതിന് നഷ്ടപരിഹാരം, നഷ്ടപരിഹാരവും പിഴയും സംബന്ധിച്ച പഴുതുകൾ അടയ്ക്കുക തുടങ്ങിയ വിഷയങ്ങളാണ് പരിഗണനയിൽ ഉള്ളത്. യാത്രികൻ കൊടുത്ത പണത്തിന് തത്തുല്യമായ സൗകര്യങ്ങൾ കൊടുക്കണം എന്നത് വിമാന കമ്പനികൾ പാലിക്കുന്നില്ല.

ഇനി യാത്ര വൈകുന്ന സാഹചര്യത്തിൽ സുരക്ഷ സംബന്ധിച്ച വിഷയംകൊണ്ട് ആണെന്നോ തങ്ങളുടെ പരിധിക്ക് അപ്പുറത്തുള്ള വിഷയങ്ങൾ മൂലമാണ് അത് സംഭവിച്ചത് എന്നോ വിമാന കമ്പനികൾ ബോധ്യപ്പെടുത്തേണ്ടിവരും. ഇത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. പുതിയ ഭേദഗതി പ്രകാരം പരാതികൾക്ക് 30 ദിവസത്തിനകം തീർപ്പ് ഉണ്ടാക്കണം, പരാതികൾ പരിഹരിക്കുന്നതിനായി ഒരു പ്രത്യേക ഓഫീസറെ കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസിയിൽ നിയമിക്കണം, പരാതി പ്രക്രിയ ദ്രുതഗതിയിൽ ആക്കണം. നിയമലംഘനത്തിനുള്ള പരമാവധി പിഴ പത്തിരട്ടി വർദ്ധിച്ച് $ 250,000 ആകും.