സ്‌ക്രീന്‍ ടൈം വര്‍ധിച്ചു; 2050 ഓടെ ലോകത്ത് 50 ശതമാനം പേര്‍ക്കും മയോപിയ ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന 

By: 600002 On: Apr 25, 2023, 11:58 AM

 

ഹ്രസ്വ ദൃഷ്ടി(nearsightedness)  എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്ന മയോപിയ(myopia)  എന്ന രോഗം സമീപ വര്‍ഷങ്ങളില്‍ അളുകള്‍ക്കിടയില്‍ വലിയൊരു ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടൊപ്പം മയോപിയയുടെ വ്യാപനവും അതിവേഗം വര്‍ധിക്കുകയാണ്. 2050 ഓടെ രോഗം ലോകത്തെ 50 ശതമാനം ആളുകളിലും ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കുട്ടികളെയും യുവാക്കളെയുമാണ് മയോപിയ കൂടുതലായി ബാധിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. ഒരു വസ്തുവിന്റെ ചിത്രം റെറ്റിനയില്‍ ഫോക്കസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് മയോപിയ. ഇത് ബാധിച്ചാല്‍ ക്രമേണ കാഴ്ച മങ്ങുകയും ചെയ്യുന്നു. 

മയോപിയ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കുകയും അതിനെതിരെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ മയോപിയയുടെ പ്രത്യാഘാതങ്ങളും അത് ബാധിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും രാജ്യത്തെ ജനങ്ങളുടെ നേത്രാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.