യോര്‍ക്ക് റീജിയണില്‍ പിസ ഡെലിവറി തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി പോലീസ്

By: 600002 On: Apr 25, 2023, 7:58 AM


യോര്‍ക്ക് മേഖലയില്‍ അടുത്തിടെ പിസ്സ ഡെലിവറി തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് യോര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാര്‍ സാധാരണയായി സംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. കസ്റ്റമറും ഡ്രൈവറുമായി ചമഞ്ഞാണ് ഇവര്‍ ആളുകളെ കബളിപ്പിക്കുന്നതെന്ന് പോലീസ് പറയുന്നു. 

പിസ്സ ഡെലിവറി നടത്തിയ ഡ്രൈവര്‍ നേരിട്ട് പണം സ്വീകരിക്കുന്നില്ലെന്നും കാര്‍ഡ് ഉപയോഗിച്ചുള്ള ക്രയവിക്രയം മാത്രമേ അനുവദിക്കുന്നുള്ളൂവെന്നും കസ്റ്റമറായി ചമഞ്ഞയാള്‍ പറയുന്നു. തന്റെ പക്കല്‍ നിന്നും പണം സ്വീകരിച്ച് കാര്‍ഡ് വഴി ഡ്രൈവര്‍ക്ക് പണം അയക്കാമോ എന്ന് ആവശ്യപ്പെടും. ഇതിന് സമ്മതിക്കുന്നവര്‍ക്ക് നേരിട്ട് പണം നല്‍കുകയും കാര്‍ഡ് വാങ്ങി ഡ്രൈവറുടെ പക്കലുള്ള സൈ്വപ്പിംഗ് മെഷീനില്‍ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനു ശേഷം യഥാര്‍ത്ഥ കാര്‍ഡിന് രൂപസാദ്യശ്യമുള്ള കാര്‍ഡാണ് ഇവര്‍ തിരിച്ചു നല്‍കുക. ഇത് പിന്നീട് ഭീമമായ ധനനഷ്ടത്തിന് കാരണമാകുന്നു. 

ഇത്തരം സാഹചര്യങ്ങളെ കരുതിയിരിക്കണമെന്നും ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ പാലിക്കണമെന്നും പോലീസ് അറിയിച്ചു.