ലേക്ക് ലൂയിസില്‍ ഹിമപാതത്തില്‍ ഒരാള്‍ മരിച്ചു: മറ്റൊരാള്‍ക്ക് പരുക്കേറ്റു 

By: 600002 On: Apr 24, 2023, 10:41 AM

 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ലേക്ക് ലൂയിസില്‍ ഉണ്ടായ ഹിമപാതത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അവലാഞ്ച് കാനഡ അറിയിച്ചു. ലേക്ക് ലൂയിസ് സ്‌കീ റിസോര്‍ട്ടിനുള്ളിലെ ക്ലോസ്ഡ് ഏരിയയിലാണ് സ്‌കിയര്‍-ട്രിഗേര്‍ഡ് അവലാഞ്ച് ഉണ്ടായതെന്ന് അവലാഞ്ച് കാനഡ വ്യക്തമാക്കി. വെസ്റ്റ്ബൗളില്‍ ഹിമപാതമുണ്ടായപ്പോള്‍ തന്നെ ഉച്ചയ്ക്ക് 2.20 ഓടെ വിവരം ലഭിച്ചതായി ലേക്ക് ലൂയിസ് സ്‌കീ റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ പാര്‍ക്ക്‌സ് കാനഡ, ഇഎംഎസ്, റെസ്‌ക്യു ടീം എന്നിവരയെും വിവരം അറിയിച്ചു. 

സംഭവ സ്ഥലത്ത് രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ ഹിമാപതത്തില്‍ പെട്ടു. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇവര്‍ അവലാഞ്ച് സേഫ്റ്റി എക്യുപ്‌മെന്റ് ധരിച്ചിരുന്നില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ ചൂണ്ടിക്കാട്ടി.