ഡീര്‍ഫൂട്ട് ട്രെയിലില്‍ നോര്‍ത്ത്ബൗണ്ട് എക്‌സിറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചു 

By: 600002 On: Apr 24, 2023, 7:31 AM

 

നോര്‍ത്ത് ഈസ്റ്റ് കാല്‍ഗറി റാംപിലെ ഡീര്‍ഫൂട്ട് ട്രെയിയില്‍ തിങ്കളാഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ നോര്‍ത്ത്ബൗണ്ട് എക്‌സിറ്റ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഡീര്‍ഫൂട്ടില്‍ നിന്ന് 64 അവന്യു നോര്‍ത്ത്ഈസ്റ്റിലേക്കുള്ള നോര്‍ത്ത്ബൗണ്ട് ഡീര്‍ഫൂട്ട് വികസിപ്പിക്കുകയും ആ എക്‌സിറ്റിലെ ഓഫ് റാമ്പുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ജോലി തുടരുന്നതിനാലാണ് അടച്ചിടുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് ഡീര്‍ഫൂട്ട് ട്രെയിലിലെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. 

ഡീര്‍ഫൂട്ട് ട്രെയിലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ രാത്രി 9 മണി വരെ 11500 35 സ്ട്രീറ്റ് എസ്.ഇ യിലെ ഡീര്‍ഫൂട്ട് ഇന്നിലെ സണ്‍ഡാന്‍സ് ബോള്‍റൂമില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.