കാൽഗറി മലയാളി മുസ്ലിം കമ്മ്യൂണിറ്റി ചെറിയ പെരുന്നാൾ ആഘോഷിച്ചു

By: 600007 On: Apr 24, 2023, 4:58 AM


കാൽഗറി: മനുഷ്യ സ്നേഹത്തിലും സഹോദര്യത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു ഊഷ്മള സമൂഹത്തിന്റെ പരിമളത ലോകം മുഴുവൻ പരത്തുവാൻ സാധിക്കട്ടെ എന്ന സന്ദേശവുമായി കാൽഗറി മലയാളി മുസ്ലിം കമ്മ്യൂണിറ്റി ചെറിയ പെരുന്നാൾ ആഘോഷിച്ചു. കാൽഗറി നോർത്ത് ഈസ്റ്റിലുള്ള ഫാൽക്കൺറിഡ്ജ് / കാസിൽറിഡ്ജ് കമ്മ്യൂണിറ്റി അസോസിയേഷൻ ഹാളിൽ ഏപ്രിൽ 22  ശനിയാഴ്ചയാണ് ആഘോഷങ്ങൾ നടന്നത്.  ഏകദേശം  മുന്നൂറോളം മലയാളികൾ ആണ് ഇക്കൊല്ലത്തെ  ചെറിയ പെരുന്നാൾ ആഘോഷ പരിപാടിയിൽ പങ്കെടുത്തത്.

 
മുഹമ്മദ് റഫീഖ് സുലൈമാൻ്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ  കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം ഗെയിംസുകൾ, ഫേസ് പെയിന്റിംഗ്, കളറിംഗ്, മെഹന്ദി,  ക്രാഫ്റ്റിങ്  തുടങ്ങിയവയുണ്ടായിരുന്നു. കൂടാതെ  പ്രത്യേക ഈദ് പ്രാർത്ഥനയും  വിഭവ സമൃദ്ധമായ സദ്യയും ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു. തുടർന്ന് മത്സരങ്ങളിൽ പങ്കടുത്തവർക്കുള്ള സമ്മാനദാനവും നടന്നു. ചടങ്ങിൽ പങ്കടുത്തവർക്കു ഉനൈസ്  അബ്ദുൽ ഹമീദ് നന്ദി പ്രകാശിപ്പിച്ചു.