ഭൗമദിനത്തിൽ കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രതിഷേധിച്ച് ജനം

By: 600110 On: Apr 23, 2023, 7:22 PM

 

 

കാലാവസ്ഥയിൽ വരുന്ന വ്യതിയാനങ്ങളെ ചെറുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ലോക ഭൗമ ദിനമായ ഏപ്രിൽ 22 ന് ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. മോൺട്രിയലിലെ തെരുവുകളിൽ ആയിരങ്ങളാണ് സൂചനാ ബോർഡുകളും മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങിയത്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കണം എന്ന ഉദ്ദേശ്യത്തോടെ ആഗോള തലത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് മോൺട്രിയലിലും പ്രതിഷേധ പ്രകടനം നടന്നത്.

ആഗോള താപനില കഴിഞ്ഞ വർഷത്തേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് അധികവും കഴിഞ്ഞ എട്ട് വർഷത്തെ ഏറ്റവും ഇയർന്നതുമാണ്. മഞ്ഞുമലകൾ തീവ്ര വേഗത്തിൽ ഉരുകുന്നത് അപകടകരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇതിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് പ്രതിഷേധക്കാരുടെ നേതാക്കൾ അഭിപ്രായപ്പെട്ടു. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം, അത്തരം വാഹനങ്ങളുടെ നിർമാണം എന്നിവ 2030 ന് ഉള്ളിലായി അവസാനിപ്പിക്കണം എന്നും അവർ അഭിപ്രായപ്പെട്ടു.