ഇതുവരെ ഉണ്ടായിരുന്ന വരണ്ടതും തണുപ്പുള്ളതുമായ കാലാവസ്ഥ മാറി ചൂട് ആരംഭിച്ചതിനൊപ്പം മോൺട്രിയലിലും ക്യുബെക്കിന്റെ മറ്റ് പ്രദേശങ്ങളിലും മഴമേഘങ്ങൾ രൂപംകൊണ്ടിരിക്കുകയാണ്. കനത്ത മഴ ലഭിക്കാനിടയുണ്ട് എന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവന പുറത്തിറക്കിയിരിക്കുന്നു. 35 mm മഴയാണ് മോൺട്രിയലിലും സമീപ പ്രദേശങ്ങളിലും പ്രതീക്ഷിക്കുന്നത്. ഇത് 2 ദിവസത്തോളം നീണ്ടുപോകാനും ഇടയുണ്ട്.
കനത്ത മഴ ലഭിച്ചാൽ വളരെ വേഗം ജലനിരപ്പ് ഉയരാനും റോഡുകൾ വെള്ളത്തിൽ മുങ്ങാനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളെ സംബന്ധിച്ച് ജാഗ്രത വേണം എന്ന് അധികാരികൾ പറഞ്ഞു. മഴയോടുകൂടിയ അന്തരീക്ഷവും 10 ഡിഗ്രി സെൽഷ്യസുമാണ് ബുധനാഴ്ച്ച വരെയുള്ള കാലയളവിൽ സാധ്യതയുള്ളത്.