വീട്ടിലേയ്ക്ക് വിമാനം ഇടിച്ചുകയറി, രണ്ട് പേർക്ക് പരിക്ക്

By: 600110 On: Apr 23, 2023, 2:58 AM

 

 

സൗത്ത് വെസ്റ്റ് മോൺട്രിയലിൽ ഒരു വീട്ടിലേയ്ക്ക് ചെറുവിമാനം ഇടുച്ചുകയറി രണ്ടുപേർക്ക് പരിക്ക്. സെയ്ന്റ് റെമിയിൽ രാത്രി 7.30 യോടെ ആയിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസിന്റെ റിപ്പോർട്ട് പ്രകാരം വിമാനം ആദ്യം ഒരു വീടിൽ ഇടിക്കുകയും പിന്നീട് ഹൈഡ്രോ-ഇലക്ട്രിക് ലൈനിലും, നിർത്തിയിട്ടിരുന്ന ഒരു കാറിലും ശേഷം മറ്റൊരു വീടിലും ഇടിക്കുകയായിരുന്നു.

പോലീസ് സേനയിലെ ക്രൈം ഡിറ്റക്ടീവ് വിഭാഗം ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായി ചേർന്ന് അപകടകാരണം കണ്ടെത്താൻ ശ്രമിക്കുകയാണ്.