മോൺട്രിയലിലെ ലാഷൈൻ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം

By: 600110 On: Mar 19, 2023, 7:59 PM

 

മോൺട്രിയലിലെ ലാഷൈൻ ആശുപത്രിയിൽ നഗരവാസികളും ആരോഗ്യ സംരക്ഷണ മേഖയിൽ ജോലി ചെയ്യുന്നവരും ചേർന്ന് ശനിയാഴ്ച്ച പ്രതിഷേധിച്ചു. ലാഷൈൻ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണം എന്ന ആവശ്യമാണ് പ്രതിഷേധത്തിലേയ്ക്ക് നയിച്ചത്. ലാഷൈൻ ആശുപത്രിയിലെ സർവീസുകൾ കുറയ്ക്കുകയാണ് എന്നും, ആമ്പുലൻസുകൾ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി പ്രവർത്തനം 14 മണിക്കൂർ ആയി ചുരുക്കാൻ പോകുകയാണ് എന്നും ഒരു മാസം മുൻപ് മക്ഗിൽ യൂണിവേഴ്സിറ്റി ആരോഗ്യ കേന്ദ്രം (MUCH) അറിയിച്ചിരുന്നു.

മേഖലയിലെ ആരോഗ്യപരിപാലനം ഫലവത്താക്കുവാൻ വേണ്ടി എടുത്ത തീരുമാനമാണ് ഇതെങ്കിലും ആശുപത്രി സ്റ്റാഫുകളിൽ നിന്നും അനുകൂലമായ ഒരു നിലപാടല്ല പദ്ധതിക്ക് ലഭിച്ചത്. ഡോ പോൾ സാബയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ലാഷൈൻ ആശുപത്രിക്ക് സമീപമുള്ള റോയൽ വിക്ടോറിയ ആശുപത്രി, മോൺട്രിയൽ ജനറൽ ആശുപത്രി എന്നിവയിലേയ്ക്ക് കൊണ്ടുപോകാറുണ്ട്. ഇത് അപകടമാണ് എന്നും, ഇതിലൂടെ നഷ്ടപ്പെടുന്ന സമയം രോഗിയെ രക്ഷിക്കുന്ന കാര്യത്തിൽ നിർണായകമാണ് എന്നും ഡോ പോൾ സാബ പറഞ്ഞു. ഇതു സംബന്ധിച്ച് സേവ് ലാഷൈൻ ഹോസ്പിറ്റൽ കമ്മിറ്റി എന്നൊരു സംഘവും അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്.