യുവാക്കളോട്  മാതൃഭാഷ ഉപേക്ഷിക്കരുതെന്ന് അമിത് ഷാ

By: 600021 On: Mar 19, 2023, 1:19 AM

വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച മാധ്യമം മാതൃഭാഷയാണെന്നും മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുതെന്നും  യുവജനങ്ങളോട്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2020ലെ ദേശീയ വിദ്യാഭ്യാസ നയം പഠിക്കണമെന്നും മഹാരാജ സയാജ്റാവു യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മികച്ച വ്യാകരണം, സാഹിത്യം,കവിത, ചരിത്രം എല്ലാമുള്ള നമ്മുടെ ഭാഷകളെ പരിപോഷിപ്പിക്കാത്തിടത്തോളം രാജ്യത്തെ പുരോ​ഗതിയിലെത്തിക്കാൻ കഴിയില്ലെന്നും അതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ  ഭാ​ഗമായി ദേശീയ വിദ്യാഭ്യാസ നയത്തിൽ മാതൃഭാഷാ പഠനം നിർബന്ധിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. യുക്തമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് മാതൃഭാഷയിൽ ​ഗവേഷണം നടത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ  ലഭിക്കുമെന്നും അദ്ദേഹം വിശദമാക്കി.