പുതുച്ചേരിയിൽ പ്രഖ്യാപനങ്ങൾ നടപ്പാക്കി മുഖ്യമന്ത്രി; കൈയ്യടിച്ച് ജനങ്ങൾ  

By: 600021 On: Mar 19, 2023, 12:32 AM

നിയമസഭയിൽ 12 വർഷങ്ങൾക്ക് ശേഷം നടത്തിയ  പ്രഖ്യാപനങ്ങള്‍ നടപ്പാക്കി പുതുച്ചേരി മുഖ്യമന്ത്രിഎൻ രംഗസാമി. വിധവ പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 3000 രൂപയായി ഉയർത്തിയും, സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ കമ്പ്യൂട്ടർ വിതരണത്തിനും തീരുമാനമായി. 11,600 കോടി രൂപയുടെ സമ്പൂര്‍ണ്ണ ബജറ്റാണ് വകയിരുത്തിയത്. കൂടാതെ   നിരവധി ജനക്ഷേമ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 13ന് നടന്ന ബജറ്റ് സമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നിലവില്‍ വന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊക്കെയും നടപ്പാക്കുമെന്നും സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിനായി പുതിയ സംരംഭങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും രംഗസാമി പറഞ്ഞു.