ബ്രഹ്‌മപുരം തീപിടുത്തം; കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യുണൽ 

By: 600021 On: Mar 18, 2023, 11:47 PM

ബ്രഹ്മപുരം മാലിന്യ പ്ലാറ്റിലുള്ളത് ഗുരുതര വീഴ്ചകളാണെന്ന റിപ്പോർട്ടിനെത്തുടർന്ന് കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ.  സംഭവത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും  500 കോടി രൂപ പിഴയീടാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. പിഴ തുക ഒരു മാസത്തിനുള്ളിൽ അടക്കണമെന്നും  ബാധിക്കപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്കും തുക ഉപയോഗിക്കണമെന്നുമാണ്  ഹരിത ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കുന്നത്. വായുവിലും പരിസരത്തെ ചതുപ്പിലും മാരകമായ അളവിൽ വിഷപദാർത്ഥങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ  ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. അതേസമയം, 100 കോടി രൂപ പിഴ അടയ്ക്കാനാകില്ലെന്നും  നിയനടപടിയുമായി മുന്നോട്ട് പോകുമെന്നും കൊച്ചി മേയർ എം അനിൽ കുമാർ വ്യക്തമാക്കി.