മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നോർത്ത് വാൻകോവറിലെ ക്വാരി റോക്ക് ട്രെയ്ൽ പൊതുജനങ്ങൾക്കായി തുറന്നു.

By: 600110 On: Mar 18, 2023, 8:02 PM

നോർത്ത് വാൻകോവറിലെ ഡീപ് കോവിന് അടുത്തായി സ്ഥിതി ചെയ്യുന്ന ക്വാരി റോക്ക് മൂന്ന് വർഷങ്ങൾക്കു ശേഷം പൊതുജനങ്ങൾക്കായി തുറന്നു. കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് 2020 മാർച്ചിലാണ് ഈ സ്ഥലം അടച്ചത്. അതേത്തുടർനുള്ള നിയന്ത്രണം 2021 ൽ അവസാനിച്ചെങ്കിലും നോർത്ത് വാൻകോവർ ഭരണകൂടം ഈ സ്ഥലം തുറന്നുകൊടുത്തിരുന്നില്ല. ഈ സമയം സ്ഥലത്തെ വെള്ളം നീക്കം ചെയ്യുന്ന പ്രവൃത്തികളുമായി തൊഴിലാളികൾ മുന്നോട്ടു പോയി. 2021 ന്റെ അവസാനം, ശക്തമായ അന്തരീക്ഷ നദി പ്രതിഭാസം ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ തീരങ്ങളെ ബാധിച്ചപ്പോൾ അത് ക്വാരി റോക്കിലെ പാലങ്ങളേയും പടിക്കെട്ടുകളേയുമെല്ലാം നശിപ്പിച്ചിരുന്നു. ഇപ്പോൾ ഈ അറ്റകുറ്റ പണികളെല്ലാം വിജയകരമായി പൂർത്തിയായി. സഞ്ചാരികൾക്ക് റോക്ക് ടെയ്ലിന്റെ ഭംഗി ആസ്വദിക്കുവാനും മുകളിലെ അവിസ്മരണീയമായ വ്യൂ പോയിന്റ് കാണുവാനും സാധിക്കും.