ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ്‌സിന് പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് നീട്ടാന്‍ കാനഡ 

By: 600002 On: Mar 18, 2023, 12:01 PM

പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്(PGWP)  അവസാനിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ്‌സിന്  ഏപ്രില്‍ 6 മുതല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടാന്‍ അവസരമൊരുക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസര്‍ പ്രഖ്യാപിച്ചു. 2023 ല്‍ PGWP തീരുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് എക്‌സറ്റന്‍ഷന്‍ ലഭ്യമാകുമെന്നും കൂടാതെ 2022 ല്‍ PGWP  കാലഹരണപ്പെട്ടവര്‍ക്കും കഴിഞ്ഞ വര്‍ഷം IRCC യുടെ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് എക്‌സറ്റന്‍ഡ് ചെയ്യാന്‍ അപേക്ഷിച്ചവര്‍ക്കും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍, ഏകദേശം 127,000 പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്‌സ് 2023 ല്‍ കാലഹരണപ്പെടും. 

ഏപ്രില്‍ 6 മുതല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐആര്‍സിസിയുടെ വെബ്‌സൈറ്റില്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് എക്‌സറ്റന്‍ഡ് ചെയ്യാനായി അപേക്ഷിക്കാന്‍ സാധിക്കും. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാജ്യത്ത് നിയമപരമായി ജോലി തുടരാന്‍ തൊഴിലുടമകള്‍ക്ക് സമര്‍പ്പിക്കാനുള്ള ഇടക്കാല വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുമെന്നും ഫ്രേസര്‍ അറിയിച്ചു. 

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി) അനുവദിക്കുന്ന 90 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിച്ചാലും രാജ്യത്തെ നിയമപരമായ പദവി അവസാനിക്കുന്നവര്‍ക്കും അവരുടെ സ്റ്റാറ്റസ് പുന:സ്ഥാപിക്കുന്നതിനും അപേക്ഷിക്കാന്‍ കഴിയും. അതായത്, അത്തരം വ്യക്തികള്‍ക്ക് അവരുടെ സ്റ്റാറ്റസ് പുന:സ്ഥാപിക്കാനും ഏപ്രില്‍ 6 ന് തന്നെ ഇടക്കാല ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് അംഗീകാരം നേടാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.canada.ca/en/immigration-refugees-citizenship/news/2023/03/canada-announces-extension-of-post-graduation-work-permits-for-up-to-18-months-to-retain-high-skilled-talent.html സന്ദര്‍ശിക്കുക.