എഡ്മന്റണില്‍ മരുന്ന് നിര്‍മാണ കേന്ദ്രം നിര്‍മിക്കും; ഫെഡറല്‍ സര്‍ക്കാര്‍ 80 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു  

By: 600002 On: Mar 18, 2023, 11:25 AM

എഡ്മന്റണിലെ കനേഡിയന്‍ ക്രിട്ടിക്കല്‍ ഡ്രഗ് ഇനിഷ്യേറ്റീവിലേക്ക് ഫെഡറല്‍ ഗവണ്‍മെന്റ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 80 മില്യണ്‍ ഡോളറിലധികം പ്രഖ്യാപിച്ചു. ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയുടെ പങ്കാളിത്തത്തോടെയാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ അപ്ലൈഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്നൊവേഷനാണ് സംയോജിത ഗവേഷണം, വികസനം, നിര്‍മാണ സംരംഭം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നത്. ആല്‍ബെര്‍ട്ടയുടെ ബയോമെഡിക്കല്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനും നിര്‍ണായക മരുന്നുകളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും മരുന്ന് നിര്‍മാണ കേന്ദ്രം ഡ്രഗ് ഇനിഷ്യേറ്റീവിന് കീഴില്‍ നിര്‍മിക്കും. വെസ്റ്റേണ്‍ കാനഡയില്‍ ഇത്തരത്തിലുള്ള നിര്‍മാണ കേന്ദ്രം ആദ്യത്തേതാണെന്ന് ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സര്‍ക്കാറുകള്‍ അവകാശപ്പെടുന്നു. 

40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മരുന്ന് നിര്‍മാണ കേന്ദ്രത്തില്‍ പ്രതിവര്‍ഷം 70 ദശലക്ഷം ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ കേന്ദ്രത്തിനായി 2022 ല്‍ 5.6 മില്യണ്‍ ഡോളര്‍ അപ്ലൈഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്നൊവേഷന് ധനസഹായം നല്‍കിയതായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ അറിയിച്ചു. ഇത് ഫെഡറല്‍ സര്‍ക്കാരില്‍ നി്‌നനും അധിക ധനസഹായം നേടാന്‍ അനുവദിച്ചുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.