എഡ്മന്റണിലെ പോലീസ് ഉദ്യോഗസ്ഥരുടെ മരണം: വെടിവെച്ചത് 16കാരന്‍: പോലീസ് 

By: 600002 On: Mar 18, 2023, 8:55 AM


രണ്ട് ഉദ്യോഗസ്ഥരുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് എഡ്മന്റണ്‍ പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ ഏകദേശം 12.47 ഓടെ കോണ്‍സ്റ്റബിള്‍മാരായ ട്രാവിസ് ജോര്‍ദാനും ബ്രെറ്റ് റയാനും 114 അവന്യുവിനും 132 സ്ട്രീറ്റിനും സമീപമുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ കുടുംബ തര്‍ക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടന്നെത്തിയതായിരുന്നു. 55 വയസ്സുള്ള സ്ത്രീയും 73 വയസ്സ് തോന്നിക്കുന്ന പുരുഷനും 16 കാരനായ ആണ്‍കുട്ടിയുമാണ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. 

പോലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചിട്ടത് 16കാരനാണെന്ന് എഡ്മന്റണ്‍ പോലീസ് സര്‍വീസ് പറയുന്നു. ഒന്നിലധികം തവണ വെടിവെച്ചതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. തോക്കിനെച്ചൊല്ലി സ്ത്രീയും മകനും തമ്മില്‍ വഴക്കുണ്ടായി. മകന്‍ അമ്മയെ വെടിവെച്ചു. പിന്നീട് സ്വയം വെടിവെക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വെടിവെയ്പ് നടക്കുമ്പോള്‍ കുട്ടിയുടെ പിതാവ് മറ്റൊരു മുറിയിലായിരുന്നതിനാല്‍ അദ്ദേഹത്തിന് പരുക്കില്ല.

പോലീസ് കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.