സ്റ്റാഫ് നഴ്സ് ഗ്രേഡ് 2  റാങ്ക് ലിസ്റ്റ്;  കാലാവധി കഴിയാനായിട്ടും നിയമനം കാത്ത്  7,123 പേര്‍

By: 600021 On: Mar 18, 2023, 3:13 AM

സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിൽ നിയമനം കാത്ത്  7,123 ഉദ്യോഗാർഥികൾ. കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിനിൽക്കെ നിയമനം ലഭിച്ചത് ആകെ 332 ഉദ്യോഗാർഥികൾക്ക് മാത്രം. ഇതിൽ 4,595 ഉദ്യോഗാർഥികൾ പ്രധാന ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.  മുൻ ലിസ്റ്റിൽ 3,015 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചിടത്താണ് ഇപ്പോൾ വെറും 332 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചിരിക്കുന്നത്. 2021 ഡിസംബർ - 2022 ജനുവരി മാസങ്ങളിൽ  വിവിധ ജില്ലകളിലായി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ്  കാലാവധി 2024 ഡിസംബർ - 2025 ജനുവരി 10 ഓടെ കൂടി കഴിയുമെന്നാണ്  ഉദ്യോഗാർത്ഥികളുടെ പ്രതികരണം. പ്രമോഷനുകള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും , അന്തർജില്ലാ സ്ഥലം മാറ്റം അവസാനിപ്പിച്ച്  നിലവിലുള്ള ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട്‌ ചെയ്യണമെന്നും, ജില്ലയിൽ അന്തർ ജില്ലാ സ്ഥലം മാറ്റത്തിന് അർഹരായ 3 വർഷം പൂർത്തിയാക്കിയ നേഴ്സുമാരെ മാറ്റി നിയമിച്ച്  പകരം റാങ്ക് ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർഥികളെ നിയമിക്കണമെന്നും സ്റ്റേറ്റ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 എന്ന ഉദ്യോഗാര്‍ത്ഥി സംഘടന ആവശ്യപ്പെട്ടു.