പ്രസിഡണ്ട്സ് കളർ അവാർഡ്  ഏറ്റുവാങ്ങി ഐഎൻഎസ് ദ്രോണാചാര്യ 

By: 600021 On: Mar 18, 2023, 2:10 AM

സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതി  പ്രസിഡണ്ട്സ് കളർ അവാർഡ്  കൊച്ചിയിലെ  ഐഎൻഎസ് ദ്രോണാചാര്യക്ക്. ദ്രോണാചാര്യക്ക് വേണ്ടി  രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും  ലെഫ്റ്റനന്‍റ് കമാൻഡർ ദീപക് സ്കരിയ അവാർഡ്  ഏറ്റുവാങ്ങി. രൂപ ഘടനയിലും വർണ വിന്യസത്തിലും മാറ്റം വരുത്തിയ പുതിയ പതാകയാണ്  ഇത്തവണ പ്രസിഡൻഡ്സ്  കളർ അവാർഡ്   മുദ്രയിൽ ആലേഖനം  ചെയ്യപ്പെട്ടിരിക്കുന്നത്. ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് അഭിമാനകരമായ നേട്ടം സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് രാഷ്‌ട്രപതി പറ‍ഞ്ഞു.