പിരിച്ചുവിടൽ മുന്നറിയിപ്പുമായി വീണ്ടും ഫേസ്ബുക്ക്; 10000 പേര്‍ക്ക് ജോലി നഷ്ടമാവും 

By: 600021 On: Mar 18, 2023, 1:13 AM

ഫേസ്ബുക്കിൻ്റെ  കമ്പനി ഘടന അഴിച്ചു പണിയുമെന്നും ഈ വർഷം പതിനായിരം പേർക്ക് കൂടി ജോലി നഷ്ടമാകുമെന്നും ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ്. സ്ഥാപനത്തെ മികച്ച ബിസ്സിനെസ്സ് സംരംഭമാക്കാനും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനുമാണ് തീരുമാനമെന്നാണ് സക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നത്. ഞങ്ങളുടെ വിജയത്തിന്‍റെ ഭാഗമായിരുന്ന പ്രഗത്ഭരായ സഹപ്രവര്‍ത്തകരോടും അവരുടെ പ്രയത്നത്തിനോടും നന്ദിയുണ്ടെന്നും യാത്ര പറയുന്നത് വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിലവ് ചുരുക്കലിൻ്റെ ഭാഗമായി  ടെക് ഭീമൻമാരായ ആൽഫബെറ്റ്, മെറ്റാ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവയും നേരത്തെ  പിരിച്ചുവിടൽ നടത്തിയിരുന്നു.