ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കുമെന്ന് ഇംഗ്ലണ്ട് സുരക്ഷാ വിഭാഗം മന്ത്രി ടോം ടുജെന്‍ഡറ്റ്. ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ക് ടോക്ക് ഉപയോഗം ഡാറ്റ ചോര്‍ച്ചയുണ്ടാക്കുന്നുവെന്നും രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്നുവെന്നുമാണ് ദേശീയ സൈബര്‍ സുരക്ഷാ വിഭാഗത്തിൻ്റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് നടപടി. ഇന്ത്യ, അമേരിക്ക, കാനഡ, ബെല്‍ജിയം, തുടങ്ങിയ ഇടങ്ങളിൽ ഇതിനോടകം ടിക് ടോക് നിരോധിച്ചിരുന്നു. വിലക്ക് സംബന്ധിച്ച മറ്റു വിവരങ്ങള്‍ ക്യാബിനറ്റ് മന്ത്രി ഒലിവര്‍ ഡൌടണ്‍ വിശദമാക്കും. അതേസമയം സുരക്ഷാ ഭീഷണി എന്നത് തെറ്റിദ്ധാരണയാണെന്നും രാജ്യങ്ങളുടെ ഇത്തരം നീക്കത്തില്‍ നിരാശയുണ്ടെന്നുമാണ് ടിക് ടോക് വിശദമാക്കുന്നത്.