സിലിക്കൺവാലി, സിഗ്നേച്ചർ ബാങ്ക് എന്നിവയ്ക്ക് പുറമെ അമേരിക്കയിൽ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കും പ്രതിസന്ധിയിലേക്ക്. ഇതോടെ കൂടുതൽ ബാങ്കുകളുടെ തകർച്ചകൾ ഒഴിവാക്കാൻ അടിയന്തിര ഇടപെടലുമായി മറ്റ് ബാങ്കുകൾ രംഗത്തെത്തി. മൂവായിരം കോടി രൂപയുടെ നിക്ഷേപം ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിലേക്ക് വലിയ ബാങ്കുകൾ നടത്തുക എന്നതാണ് പരിഹാരമായി കണ്ടെത്തിയത്. നിലവിൽ രണ്ടു പ്രമുഖ ബാങ്കുകളുടെ തകർച്ച ലോകമെമ്പാടുമുള്ള വിപണിയെ കാര്യമായി ബാധിച്ചിരുന്നു. ബാങ്കുകളുടെ തകർച്ച ആഗോള സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ അമേരിക്കൻ പ്രസിഡണ്ട് ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു.