ഫ്രേസർ വാലിയിലെ ബസ് തൊഴിലാളികൾ തിങ്കളാഴ്ച്ച മുതൽ പണിമുടക്കിലേയ്ക്ക്

By: 600110 On: Mar 17, 2023, 6:46 PM

മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും പെൻഷൻ പദ്ധതിയും വേണം എന്ന തൊഴിലാളി യൂണിയന്റെ ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്ന് ഫ്രേസർ വാലിയിലെ ബസ് തൊഴിലാളികൾ സമരത്തിലേയ്ക്ക്. തിങ്കളാഴ്ച്ച മുതൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പണിമുടക്ക് അബോട്സ്ഫോർഡ്, ഷില്ലിവാക്, മിഷൻ, അഗാസിസ്, ഹാരിസൺ, ഹോപ് തുടങ്ങിയ ഇടങ്ങളെ ബാധിക്കും. ഫ്രേസർ വാലി എക്സ്പ്രസ്സിനേയും പണിമുക്ക് ബാധിക്കും. ഹാൻഡി ഡാർട്ട് പതിവുപോലെ പ്രവർത്തിക്കുമെന്നും അവശ്യ സാധനങ്ങളുടെ വിനിമയത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

യൂണിയൻ മെമ്പർമാരായ തൊഴിലാളികൾക്ക് മെട്രോ വാൻകൂവറിൽ ഉള്ളതിനേക്കാൾ 32% വേതനം കുറച്ചാണ് നൽകുന്നത് എന്ന് യൂണിയൻ ആരോപിച്ചു. അനുനയ ചർച്ചകൾ നടന്നെങ്കിലും അവയൊന്നും സ്വീകാര്യമായില്ല. പണിമുടക്കിനെ സംബന്ധിച്ച വിശദാംശങ്ങൾ വെള്ളിയാഴ്ച്ച പുറത്തുവിടും എന്ന് യൂണിയൻ അറിയിച്ചു.