നോര്‍ത്ത് അമേരിക്കയിലെ മികച്ച എയര്‍പോര്‍ട്ട്: ആദ്യ പത്തില്‍ ഇടം നേടി ടൊറന്റോ ബില്ലി ബിഷപ്പ് എയര്‍പോര്‍ട്ട്

By: 600002 On: Mar 17, 2023, 10:57 AM

ബില്ലി ബിഷപ്പ് ടൊറന്റോ സിറ്റി എയര്‍പോര്‍ട്ട് ലോകത്തിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷത്തെ രണ്ട് സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് വിഭാഗങ്ങളിലെ മികച്ച പത്ത് എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ടൊറന്റോ ബില്ലി ബിഷപ്പ് എയര്‍പോര്‍ട്ടും സ്ഥാനം കരസ്ഥമാക്കി. ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകളില്‍ എട്ടാം സ്ഥാനവും നോര്‍ത്ത് അമേരിക്കയിലെ മികച്ച റീജിയണല്‍ എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനവുമാണ് എയര്‍പോട്ടിനുള്ളത്. 

റാങ്കിംഗില്‍ ഇടം നേടിയ മറ്റൊരു കനേഡിയന്‍ വിമാനത്താവളം കാല്‍ഗറിയുടെ ട്രാന്‍സിറ്റ് ഹബ് ആയിരുന്നു. ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റീജിയണല്‍ ലിസ്റ്റില്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 2023 ലെ ലോകത്തിലെ ഏറ്റവും നികച്ച 100 വിമാനത്താവളങ്ങളില്‍ പിയേഴ്‌സണ്‍ 64 ആം സ്ഥാനത്താണ്.