എഡ്മന്റണില്‍ കഴിഞ്ഞ ദിവസം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ കാനഡയില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായതായി എഡ്മന്റണ്‍ പോലീസ് സര്‍വീസ്. 2022 സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് ആറ് പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഒന്റാരിയോയില്‍ അഞ്ച് പേരും ബീസിയില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.
എഡ്മന്റണിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ കുടുംബ തര്‍ക്കം നടക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ രണ്ട് ഉദ്യോഗസ്ഥരാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് എഡ്മന്റണ്‍ പോലീസ് മേധാവി ഡെയ്ല്‍ മക്ഫീ പറയുന്നു. കോണ്‍സ്റ്റബിള്‍മാരായ ട്രാവിസ് ജോര്‍ദാന്‍(35), ബ്രെറ്റ് റയാന്‍(30) എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ആത്മഹത്യ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
കാനഡയില്‍ മറ്റിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നുവെങ്കിലും എഡ്മന്റണില്‍ 2015 ന് ശേഷം ആദ്യമായാണ് കൊലപാതകം നടക്കുന്നത്.