ഏകദേശം ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഇരുണ്ട ശൈത്യകാലത്തിലൂടെയാണ് ഒന്റാരിയോ കടന്നു പോയതെന്ന് കാലാവസ്ഥാ വിദഗ്ധര്‍. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് ഫോര്‍കാസ്റ്റിംഗിന്റെ(ECMRF) സോളാര്‍ എനര്‍ജി ഡാറ്റ അനുസരിച്ച് ഒന്റാരിയോയുടെ ചില ഭാഗങ്ങളില്‍ 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ കഴിഞ്ഞ 83 വര്‍ഷങ്ങളില്‍ അല്ലെങ്കില്‍ 1940 ന് ശേഷമുള്ള സൗരോര്‍ജത്തിന്റെ അളവ് കുറവാണ്.
യുഎസ് നാഷണല്‍ വെതര്‍ സര്‍വീസിലെ അലാസ്‌ക റീജിയണിലെ കാലാവസ്ഥാ ഗവേഷകനായ ബ്രയാന്‍ ബ്രെറ്റ്ഷ്‌നൈഡര്‍ ECMRF ന്റെ ഡാറ്റാസെറ്റ് അവലോകനം ചെയ്തപ്പോള്‍ പ്രവിശ്യയില്‍ സൗരോര്‍ജത്തിന്റെ അളവില്‍ വലിയ കുറവ് രേഖപ്പെടുത്തിയതായി കണ്ടെത്തി.
ഭൂപടങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇത് വിവരിച്ചത്. സോളാര്‍ വ്യതിയാനങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ഭൂപടങ്ങള്‍. ബ്രെറ്റ്ഷ്‌നൈഡറിന്റെ ഭൂപടങ്ങളില്‍ ടോബര്‍മോറി, കോളിംഗ്വുഡ്, മാനിറ്റൂലിന്‍ റീജിയണ്‍, പ്രിന്‍സ് എഡ്വേര്‍ഡ് കൗണ്ടി, ഈസ്റ്റേണ്‍ ലേക്ക് ഒന്റാരിയോ തുടങ്ങിയ പ്രദേശങ്ങളില്‍ ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞ സൗരോര്‍ജം ലഭിച്ചു.
ഒന്റാരിയോയില്‍ സൗരോര്‍ജത്തിന്റെ അഭാവം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ മോശം മാസമായിരുന്നു ജനുവരി എന്നും ബ്രെറ്റ്ഷ്‌നൈഡര്‍ വിശദീകരിക്കുന്നു.