ഫെബ്രുവരിയില്‍ കാനഡയിലെ ഭവന വില്‍പ്പനയില്‍ 40 ശതമാനം ഇടിവ്: റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ 

By: 600002 On: Mar 16, 2023, 12:36 PM

കാനഡയില്‍ ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഭവന വില്‍പ്പനയില്‍ കഴിഞ്ഞ മാസം 40 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍(CREA). 2022 ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില 18.9 ശതമാനം ഇടിഞ്ഞതാണ് വീടുകളുടെ വില്‍പ്പനയിലെ ഇടിവിന് കാരണമെന്നും അസോസിയേഷന്‍ പറഞ്ഞു. 

ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന രാജ്യത്തെ യഥാര്‍ത്ഥ ശരാശരി വീടിന്റെ വില 816,578 ഡോളറില്‍ നിന്ന് ഫെബ്രുവരിയില്‍ 662,437 ഡോളര്‍ ആയി. എന്നാല്‍, ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഫെബ്രുവരിയില്‍ ദേശീയ ഭവന വില്‍പ്പന 2.3 ശതമാനം ഉയര്‍ന്നതായി അസോസിയേഷന്‍ വ്യക്തമാക്കി.