സര്‍വകലാശാലയില്‍ എത്തുന്നവര്‍ മിക്കവരും 20 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ്. എന്നാല്‍ മിറിയം ടീസ് പഠിക്കാനുള്ള ആഗ്രഹം കൊണ്ട് നൂറ് വയസ്സിലാണ് മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നത്. 1923 ല്‍ ജനിച്ച മിറിയം ടീസ് തന്റെ താല്‍പ്പര്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാനായി വര്‍ഷങ്ങളായി മക്ഗില്ലില്‍ നിരവധി കോഴ്‌സുകളെടുത്ത് പഠിച്ചിട്ടുണ്ട്. സ്വന്തമായി കാര്‍ ഓടിക്കുകയും ആപ്പിള്‍ വാച്ച് ധരിക്കുകയും പഠനം തുടരുകയും ചെയ്യുന്നു. നൂറാം വയസ്സിലും തന്റെ ആഗ്രഹങ്ങള്‍ സഫലമാക്കുകയാണ് മിറിയം.
വെസ്റ്റ്മൗണ്ടിലാണ് ടീസ് വളര്‍ന്നത്. കുട്ടിക്കാലത്ത് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയാണ് മാതാപിതാക്കള്‍ ടീസിനെ വളര്‍ത്തിയത്. 17 ആം വയസ്സില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചത് തന്റെ യാത്രകള്‍ക്ക് പുതുജീവന്‍ നല്‍കിയെന്ന് ടീസ് പറയുന്നു. വിവാഹം കഴിക്കാതെ ഇത്രയും നാള്‍ ഒറ്റയ്ക്കായിരുന്നു ടീസിന്റെ ജീവിതം.
മക്ഗില്ലിന്റെ കമ്മ്യൂണിറ്റി ഫോര്‍ ലൈഫ്‌ലോംഗ് ലേണിംഗില്‍(MCLL) ക്ലാസുകളില്‍ പങ്കെടുത്ത് 100 ആം വയസ്സിലും പഠനം തുടരുകയാണ് മിറിയം.