പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോഡി വോണ്‍ ക്യാമറ നിര്‍ബന്ധമാക്കുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍

By: 600002 On: Mar 16, 2023, 11:47 AM

പ്രവിശ്യയിലെ എല്ലാ പോലീസ് ഉദ്യേഗസ്ഥരും ബോഡി വോണ്‍ ക്യാമറകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കാനഡയില്‍ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ആല്‍ബെര്‍ട്ട പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ മൈക്ക് എല്ലിസ് പറഞ്ഞു. ഇതിനായി ആല്‍ബെര്‍ട്ട അസോസിയേഷന്‍ ഓഫ് ചീഫ്‌സ് ഓഫ് പോലീസു(എഎസിപി)മായി സഹകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

ആല്‍ബെര്‍ട്ടയിലെ ഫ്രണ്ട്-ലൈന്‍ പോലീസ് ഓഫീസര്‍മാര്‍, മുന്‍സിപ്പല്‍ പോലീസ് സര്‍വീസ്, സെല്‍ഫ്-അഡ്മിനിസ്‌ട്രേഡ് ഇന്‍ഡീജിനിയസ് പോലീസ് സര്‍വീസസ് എന്നിവയുമായി ചര്‍ച്ച ചെയ്തതിനു ശേഷം പദ്ധതി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ സേവനം സുതാര്യമാണെന്ന് ഉറപ്പാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.