സീറ്റ് ബെല്‍റ്റ് പ്രശ്‌നം: 50,00 വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് ഹോണ്ട 

By: 600002 On: Mar 16, 2023, 10:58 AM

വാഹനത്തിന്റെ മുന്‍സീറ്റ് ബെല്‍റ്റുകള്‍ ശരിയായി ഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ യുഎസിലും കാനഡയിലുമായി വിറ്റഴിച്ച 50,00 വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി ഹോണ്ട അറിയിച്ചു. 2017 മുതല്‍ 2020 വരെയുള്ള CR-V, 2018, 2019 അക്കോര്‍ഡ്, 2018 മുതല്‍ 2020 വരെയുള്ള ഒഡീസി, 2019 മോഡല്‍ ഇന്‍സൈറ്റ് എന്നിവയുള്‍പ്പെടെ വാഹന നിര്‍മാതാക്കളുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചില മോഡല്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചതില്‍ ഉള്‍പ്പെടുന്നതായി കമ്പനി അറിയിച്ചു. കൂടാതെ 2019, 2020 മോഡല്‍ അക്യുറ അര്‍ഡിഎക്‌സും തിരിച്ചുവിളിച്ചിട്ടുണ്ട്. 

സീറ്റ് ബെല്‍റ്റ് ബക്കിളിനുള്ള ചാനലിലെ ഉപരിതല കോട്ടിംഗ് കാലക്രമേണ മോശമാകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ബക്കിള്‍ ലാച്ചിംഗ് തടയാന്‍ കഴിയുമെന്നും കണ്ടെത്തിയതായി യുഎസ് സേഫ്റ്റി റെഗുലേറ്റര്‍ അറിയിച്ചു. ബക്കിള്‍ കുടുങ്ങിയില്ലെങ്കില്‍, ഡ്രൈവര്‍ അല്ലെങ്കില്‍ യാത്രക്കാരന് അപകടസമയത്ത് ആവശ്യമായ സുരക്ഷ ലഭിക്കില്ലെന്നും പരുക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നും യുഎസ് സേഫ്റ്റി റെഗുലേറ്റര്‍ ചൂണ്ടിക്കാട്ടി.