വിമാനയാത്രികര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍; കാനഡയിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി 

By: 600002 On: Mar 16, 2023, 10:01 AM


വിമാനയാത്രക്കാരുടെ പരാതികള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ദശലക്ഷകണക്കിന് ഡോളര്‍ ചെലവഴിക്കുന്നുവെന്ന ഫെഡറല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ സമ്മര്‍ സീസണിലും അവധി ദിവസങ്ങളിലും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് എയര്‍ലൈന്‍ കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സി(സിടിഎ) അറിയിച്ചു. പതിനായിരക്കണക്കിന് പരാതികള്‍ ലഭിച്ച ഫ്‌ളെയര്‍ എയര്‍ലൈനും വെസ്റ്റ് ജെറ്റുമാണ് ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ നടത്തിയതെന്ന് കണ്ടെത്തി. ഡിസംബറില്‍ ഫ്‌ളൈറ്റ് കാലതാമസമുണ്ടായപ്പോള്‍ അത് യാത്രക്കാര്‍ക്കായി അപ്‌ഡേറ്റ് ചെയ്യാതിരുന്ന സണ്‍വിംഗ് എയര്‍ലൈിന് ഏറ്റവും വലിയ ഇന്‍ഡിവിജ്വല്‍ ഫൈന്‍ 126,000 ഡോളര്‍ ചുമത്തി. സാധാരണയായി എയര്‍ലൈന്‍ കമ്പനിക്ക് ചുമത്തുന്ന പിഴ 2,500 ഡോളര്‍ മുതല്‍ 39,000 ഡോളര്‍ വരെയാണ്. 

അതേസമയം, വിമാനക്കമ്പനികള്‍ക്ക് ചുമത്തിയിരിക്കുന്ന പിഴ കുറഞ്ഞുപോയെന്ന് ചില യാത്രക്കാര്‍ പ്രതികരിച്ചിട്ടുണ്ട്. യാത്രാ സമയങ്ങളിലുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് വിമാനക്കമ്പനികള്‍ മതിയായ കോംപന്‍സേഷന്‍ നല്‍കാന്‍ പോലും തയാറായിട്ടില്ല. അതിനാല്‍ പിഴത്തുക കൂട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.